ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം
ഇരിങ്ങാലക്കുട: നഗരസഭയുടെ 2026-27 വാര്‍ഷികപദ്ധതി ഭേദഗതികള്‍ക്കു നഗരസഭ യോഗത്തിന്റെ അംഗീകാരം. ബജറ്റ് വിഹിതമായി 10 കോടി രൂപ അനുവദി ച്ചിട്ടുണ്ടെന്നും ടൈഡ്, അണ്‍ടൈഡ് വിഭാഗങ്ങളിലായി 18 കോടി രൂപ ലഭിക്കാനുണ്ടെന്നും എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ ചെയര്മാന് വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങളുടെ അവസാന ഗഡു സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഏഴുകോടിയോളം രൂപ നഗരസഭയ്ക്ക് നഷ്ടമായിട്ടുണ്ടെന്നും ഇത് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും എല്‍ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ ആവശ്യപ്പെട്ടു.
സിഎഫ്സി ഫണ്ട് ചിലവഴിക്കുന്നതില്‍ എല്ലാ വാര്‍ഡുകള്‍ക്കും തുല്യപരിഗണനവേണമെന്ന് ബിജെപി അംഗം ടി.കെ. ഷാജുട്ടന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്മാന് എം.പി. ജാക്സന് അധ്യക്ഷത വഹിച്ചു.